December 3, 2022 Saturday

Related news

December 3, 2022
December 2, 2022
December 1, 2022
December 1, 2022
December 1, 2022
December 1, 2022
November 30, 2022
November 30, 2022
November 30, 2022
November 29, 2022

തമിഴ്‌നാട്ടിലും അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി ബിജെപി

Janayugom Webdesk
ചെന്നൈ:
March 28, 2021 9:44 pm

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലും ദേശീയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. ഏപ്രിൽ ആറിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ പ്രചരണം ഉച്ഛസ്ഥായിയിലെത്തിയ സാഹചര്യത്തിലാണ് രാഷ്ട്രീയപാർട്ടി നേതാക്കൾക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് ഉൾപ്പെടെയുള്ള നീക്കങ്ങളുമായി കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻഐഎ ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാരും ബിജെപിയും രാഷ്ട്രീയമായി നിയോഗിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത തമിഴ്‌നാട്ടിലും ഇതേ നീക്കം നടക്കുന്നത്.

തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി അധികാരത്തിലെത്തുമെന്നാണ് വിവിധ അഭിപ്രായ സർവേകൾ പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ ഉൾപ്പെടെയുള്ള എതിർപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമെതിരെ വ്യാപകമായി നടക്കുന്ന ആദായനികുതി പരിശോധനകൾ, കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഡിഎംകെയുടെയും കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുടെയും സ്ഥാനാർത്ഥികള്‍ക്കെതിരെ പരിശോധന നടന്നുകഴിഞ്ഞു. ബിജെപി പരാജയഭീതിയിലായ മണ്ഡലങ്ങളിലെ എതിർസ്ഥാനാർത്ഥികളുടെ നേരെയാണ് ഇത്തരം നീക്കങ്ങൾ പ്രയോഗിക്കപ്പെടുന്നതെന്ന് ഫ്രണ്ട് ലൈൻ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ആർ കെ രാധാകൃഷ്ണൻ, ദേശീയമാധ്യമമായ ന്യൂസ് ക്ലിക്കിനോട് പറഞ്ഞു.

ധാരാപുരം, മറുമലർച്ചി, കോയമ്പത്തൂർ, തിരുവണ്ണാമലൈ, കരൂർ തുടങ്ങിയ മണ്ഡലങ്ങളിലെ ഡിഎംകെ, എംഡിഎംകെ, എംഎൻഎം, ഡിഎംകെ മുന്നണിയിലെ മറ്റ് പാർട്ടികൾ എന്നിവയിലെ നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമെതിരെയാണ് പരിശോധനകൾ നടന്നത്. ഈ സ്ഥാനാർത്ഥികൾ കൂടുതൽ പണം ചെലവഴിക്കുന്നുവെന്നും വോട്ടർമാർക്ക് പണം നൽകുന്നുവെന്നുമുള്ള ബിജെപിയുടെ ആരോപണത്തിന് പിറകെയാണ് ഇൻകം ടാക്സ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. അതേ സമയം തമിഴ്‌നാട്ടിൽ ബിജെപി കണക്കില്ലാത്ത പണം തെരഞ്ഞെടുപ്പിൽ ചെലവഴിക്കുന്നതായുള്ള റിപ്പോർട്ടുകളൊന്നും ആദായനികുതി വകുപ്പ് കണക്കിലെടുക്കുന്നുമില്ല. ആദായനികുതി പരിശോധനകളിൽ കാര്യമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ വകുപ്പിന് കഴിഞ്ഞിട്ടില്ലെങ്കിലും എതിരാളികളെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രം ബിജെപിക്കുവേണ്ടി നടപ്പിലാക്കാൻ കേന്ദ്ര ഏജൻസികൾക്ക് സാധിക്കുന്നുണ്ട്.

ENGLISH SUMMARY: BJP used Inves­ti­ga­tion agen­cies in Tamil Nadu as a polit­i­cal weapon

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.