ഡല്‍ഹിയില്‍ ബിജെപി വിജയം കോണ്‍ഗ്രസ് സഹായത്തോടെയാണെന്നും ഇന്ത്യാസഖ്യം ശരിയായി പ്രവര്‍ത്തിക്കാതിരുന്നത് കോണ്‍ഗ്രസ് നിലപാട് മൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.ബിജെപിക്ക് അധികാരത്തില്‍ വരാന്‍ സൗകര്യം ഒരുക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ രണ്ടുതവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ ഡല്‍ഹി ഭരിച്ച ആം ആദ്മി പാര്‍ട്ടിയെ ബിജെപി മറികടന്നിരുന്നു.പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായി.അരവിന്ദ് കെജ്രിവാള്‍,അതിഷി മാര്‍ലെന എന്നിവരുടെ തോല്‍വിയിലും നിര്‍ണായകമായത് കോണ്‍ഗ്രസ് പിടിച്ച വോട്ടുകളാണ്.ഈ സാഹചര്യത്തിലാണ് എല്‍ഡി എഫ് കണ്‍വീനറുടെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.