7 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024
September 3, 2024
September 2, 2024

ഇവിഎം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബിജെപി 400 സീറ്റ് നേടും: സാം പിട്രോഡ

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2023 8:41 am

ഇലക്ട്രോണിക് വോട്ടിങ് മെഷിനുമായി (ഇവിഎം) ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 400ൽ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സാം പിട്രോഡ. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പിട്രോഡ ചൂണ്ടിക്കാട്ടി.

ഇവിഎമ്മുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരന്തരം പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികള്‍ വോട്ടുയന്ത്രങ്ങളുടെ സുതാര്യതയില്‍ നിരന്തരം സംശയമുന്നയിക്കുന്നുണ്ട്. വിവിപാറ്റ് സമ്പ്രദായത്തിൽ ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള സമിതി നിർദേശിച്ച പ്രകാരമുള്ള പരിഷ്കരണം കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം മുഴുവൻ രാമക്ഷേത്രങ്ങളിൽ തൂങ്ങി കിടക്കുന്നത് തന്നെ അലോസരപ്പെടുത്തുന്നുവെന്ന സാം പിട്രോഡയുടെ പരാമർശം ഏറെ വിവാദമായിരുന്നു. എന്നാൽ തന്റെ പരാമർശം ബിജെപി വളച്ചൊടിച്ചതാണെന്നും മതം വ്യക്തിപരമാണെന്നും അതും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: BJP will win 400 seats if EVM issue not resolved: Sam Pitroda
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.