വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

Web Desk
Posted on April 07, 2019, 11:19 am

മാന്നാര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാല്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേ തോപ്പില്‍ ശ്രിജിത്ത് (32) നെ ആണ് മാന്നാര്‍ പെലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയില്‍ കയറിയ ഇയാള്‍ ഓടിളക്കി മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വയോധികയെ കടന്ന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ വയോധിക തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മുന്‍പും വയോധികയുടെ നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ ഇവര്‍ തന്റെ മകളോടെ സംഭവം പറയുകയും മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടിലെ സി സി ടിവി പരിശോധനയില്‍ പ്രതിയുടെ ചിത്രം തെളിയുകയും പ്രതിയെ പിന്നീട് വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാരാഴ്മ പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകനാണ് ശ്രീജിത്ത്. പ്രതിയെ രക്ഷപ്പെടുത്താന്‍ ബിജെപി നേതൃത്വം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.