തയ്യൽ സംഘടനയിൽചേർക്കാമെന്ന പേരിൽ ബിജെപിക്കാരിയുടെ തട്ടിപ്പ് ; പറ്റിക്കപ്പെട്ടത് ആയിരത്തോളം വീട്ടമ്മമാർ

Web Desk
Posted on October 18, 2019, 9:24 pm

വർക്കല: തയ്യൽ സംഘടനയിൽചേർക്കാമെന്ന് വാഗ്ദാനം നൽകി ബിജെപി പ്രവർത്തക വീട്ടമ്മമാരുടെ പക്കൽ നിന്ന് പണം തട്ടിയതായി പരാതി. വർക്കല സ്വദേശിനിയായ പ്രിയഗോപൻ എന്ന ബിജെപി പ്രവർത്തകയാണ് ആയിരക്കണക്കിന് വീട്ടമ്മാരെ പറ്റിച്ചത്. 650 മുതൽ 750 വരെ രൂപ പണം വാങ്ങിയാണ് ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ എന്ന സംഘടനയിൽ ചേർക്കാമെന്ന് പറഞ്ഞാണ് ഇവർ വാങ്ങിയത്. പണം വാങ്ങിയതിനു പിന്നാലെ ഇവർ തിരുവനന്തപുരത്തെ പട്ടത്തുള്ള ഓഫീസിൽ വന്ന് വെറും 15 രൂപ മാത്രമാണ് അംഗങ്ങളുടെ പേരിൽ അടച്ചത്. ഇതുമൂലം ആനുകൂല്യങ്ങൾക്കനുസൃതമായ തുക അംഗങ്ങൾക്ക് ലഭിക്കുന്നില്ല.  സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന സംഘടനയായതുകൊണ്ടുകൂടിയാണ് ആളുകൾ ഈ സംഘടനയിൽ ചേരുന്നത്. ഗർഭിണികൾക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും ഇതിൽ അംഗമായ യുവതിയ്ക്ക്  ഗർഭകാല ആനുകൂല്യം ലഭിച്ചില്ലെന്നും പരാതിയുണ്ട്.   ട്രസ്റ്റിന് 120, മെമ്പർഷിപ്പ് 50 രൂപ, രജിസട്രേഷൻ ഫീസ് 60 രൂപ എന്നിങ്ങനെ 300 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസെന്നിരിക്കെ 750 രൂപയോളമാണ് ഇവർ ആളുകളുടെ പക്കൽനനിന്ന് ഇവർ വാങ്ങിയിരിക്കുന്നത്.

തയ്യൽ തൊഴിലാളികളുടെ സംഘടനയ്ക്ക് ആനൂ കൂല്യങ്ങൾ ലഭിക്കുന്നതിനുള്ള സംഘടയാണിത്. നിരവധി ധനകാര്യ ഇടപാടുകൾ നടത്തുന്ന സംഘടന ചിട്ടി മുതലായ ഇടപാടുകളും നടത്തിവരുന്നുണ്ട്.