കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Web Desk
Posted on November 13, 2017, 11:07 pm

കണ്ണൂര്‍: കണ്ണൂരില്‍ പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ എലങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തിയാണ് ഇയാളെ വെട്ടിയത്. അക്രമം വ്യാപിക്കാതിരിക്കാന്‍ സ്ഥലത്ത് സുരക്ഷാ സംവിധാനം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.