6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 1, 2024
October 1, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024

പ്രവാചകനിന്ദ; രാജ്യത്തെ ബഹുസ്വര സമൂഹത്തെ ശിഥിലമാക്കാനുള്ള ബിജെപി ശ്രമം: പ്രവാസി ഫെഡറേഷൻ

Janayugom Webdesk
June 7, 2022 8:12 pm

ഇന്ത്യയുടെ മുഖമുദ്രയായ ബഹുസ്വര സമൂഹത്തെ ശിഥിലമാക്കുവാനും ഭരണഘടന മൂല്യങ്ങളെ തകർക്കുവാനും ദീർഘകാലമായി ബിജെപി തുടർന്നു വരുന്ന പദ്ധതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശം എന്ന് പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബിനോയ് വിശ്വം എംപി, സംസ്ഥാന സെക്രട്ടറി പി പി സുനീർ എന്നിവർ അഭിപ്രായപ്പെട്ടു.

ലോക രാജ്യങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നപ്പോൾ മാത്രമാണ് ബിജെപി ഈ പരാമർശത്തെ തള്ളിപ്പറയാൻ തയ്യാറായത് എന്നത് അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികളുടെ തൊഴിലിനെയും ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന തരത്തിൽ ഈ വിഷയം മാറിയിരിക്കുകയാണ്. ഗൾഫിലെ വാണിജ്യ മേഖലയിൽ ഉണ്ടാകുന്ന ചെറിയ ചലനം പോലും കേരളത്തിൻറെ സാമ്പത്തിക മേഖലയെ നേരിട്ട് ബാധിക്കുന്നതാണ്. 

ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ വ്യാപാര ബന്ധത്തെ ഈ വിഷയം ദോഷകരമായി ബാധിച്ചാൽ കേരളത്തിൻ്റെ സാമ്പത്തിക മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആവും ഉണ്ടാവുക. ഇന്ത്യയുടെ വിശുദ്ധ പാരമ്പര്യമായ മതേതരത്വ നിലപാടിന് തീരാകളങ്കം ചാർത്തിയ ബിജെപിയുടെ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ നിലപാട് വ്യക്തമാക്കണമെന്നും മതനിന്ദാ പരാമർശം നടത്തിയവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: BJP’s attempt to dis­in­te­grate the coun­try’s plu­ral­is­tic soci­ety: Pravasi Federation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.