19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

ബിജെപിയുടെ തമിഴ്നാട്ടിലെ നേതാക്കള്‍ക്കുള്ള സ്ഥാനലബ്ധി രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 12:37 pm

തെക്കേഇന്ത്യയില്‍ പ്രത്യേകിച്ചും കേരളം,തമിഴ്നാട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരു തരത്തിലും സ്വീധീനം ചെലുത്താന്‍ കഴിയുന്നില്ല.കേരളത്തിലെ ഇടതു-പുരോഗമന ചിന്താഗതി ബിജെപിക്ക് തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു.

എന്നാല്‍ തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനായി തമിഴ് നാട്ടിലെ പാര്‍ട്ടിയുടെ നേതാക്കളെ രാജ്യത്തെസുപ്രധാന സ്ഥാനങ്ങളി‍ല്‍ നിയമിക്കുന്നു, ദേശീയ വനിതാ കമ്മീഷന്‍അംഗമായി നടികൂടിയായ ഖുശ്ബു സുന്ദറിനെയും,ജാര്‍ഖണ്ഡ് ഗവര്‍ണറായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് സി പി രാധാകൃഷ്ണനേയും, സംസ്ഥാന പട്ടികജാതി മോര്‍ച്ചാ നേതാവ് വെങ്കിടേശനെ സഫായ് കര്‍മ്മചാരി കമ്മീഷന്‍ചെയര്‍മാനായി നിയമിച്ചതും ഇതിന്‍റെ ഭാഗമായി കാണേണ്ടിയിരിക്കുന്നു.

1967മുതല്‍ കോണ്‍ഗ്രസ് ദുര്‍ബലമായതിനെ തുടര്‍ന്ന് തമിഴ് നാട്ടില്‍ ദ്രാവിഡപാര്‍ട്ടികള്‍ക്കല്ലാതെ ദേശീയപാര്‍ട്ടികള്‍ക്കൊന്നും കടന്നു കയറുവാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം നിയമങ്ങളിലൂടെ തമിഴ് ജനതയെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി ബിജെപിക്കുണ്ട്. അതു ബിജെപി നേതാക്കള്‍ക്കുള്ള അംഗീകാരങ്ങള്‍മാത്രമല്ലെന്നും ഇതിലൂടെ കൂട്ടി വായിക്കേണ്ടതാണ്.

തമിഴ്നാട്ടില്‍ ബിജെപി അവരുടെ തെരഞ്ഞെടുപ്പ് തന്ത്രം തന്നെ മാറ്റിയിരിക്കുകയാണെന്നു എഴുത്തുകാരനും, രാഷട്രീയനിരീക്ഷകനുമായ ആര്‍ എസ് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ഇത്തരം നിയമനങ്ങള്‍ രാജ്യത്തുടനീളമുള്ള ബിജെപി നേതാക്കള്‍ക്കു പ്രോത്സാഹനമാണെന്നും പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണെന്നും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് നാരായണന്‍ തിരുപ്പതി പറയുന്നു

Eng­lish Summary:
BJP’s incum­ben­cy strat­e­gy for Tamil Nadu lead­ers to con­sol­i­date polit­i­cal influence

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.