തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീത് ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്ര വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലിം ലീഗ് എന്നാക്കി മാറ്റണമെന്നാണ് കപില്‍ മിശ്രയുടെ പുതിയ ട്വീറ്റ്.
‘ആം ആദ്മി പാര്‍ട്ടിയുടെ പുതിയ പേര് മുസ്ലിം ലീഗ് എന്നാക്കണം. ഉമര്‍ ഖാലിദ്, അഫ്സല് ഗുരു, ബുര്‍ഹാന്‍ വാനി തുടങ്ങിയ ഭീകരവാദികളെ പിതൃതുല്യരായി കാണുന്നവര്‍ക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ്’ എന്നായിരുന്നു കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്.
വിവാദ പ്രസ്താവനകളുടെ പേരില്‍ നേരത്തെ കപില്‍ മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീത് ചെയ്തിരുന്നു. ഡല്‍ഹി മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ കപില്‍ മിശ്ര പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി 48 മണിക്കൂര്‍ പ്രചാരണരംഗത്തുനിന്ന് മാറി നില്‍ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ഡല്‍ഹി തെരുവുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമെന്നായിരുന്നു കപില്‍ മിശ്രയുടെ മറ്റൊരു വിവാദ പരാമര്‍ശം.
English Summary: AAP should be renamed as Muslim League- BJP’s Kapil Mishra
YOU MAY ALSO LIKE THIS VIDEO