‘ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയിൽ പൊള്ളിക്കുകയാണ്’

Web Desk
Posted on January 25, 2018, 11:53 am

ന്യൂഡൽഹി: ബിജെപിയുടെ ‘വെറുപ്പിന്റെ രാഷ്ട്രീയം’ രാജ്യത്തെ പൊള്ളിച്ചതായി  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്മാവത്’ സിനിമാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് രാഹുലിന്റെ വിമർശനം.

‘കുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായികരിക്കാനാകില്ല. ആക്രമവും വെറുപ്പും ദുർബലരുടെ ആയുധങ്ങളാണ്. ഇതുരണ്ടും ഉപയോഗപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയിൽ പൊള്ളിക്കുകയാണ്’ രാഹുൽ പറയുന്നു.

ഗുഡ്ഗാവിൽ ജിഡി ഗോയങ്കെ വേൾഡ് സ്കൂൾ ബസിനു നേരെ കഴിഞ്ഞ ദിവസം ‘പത്മാവത്’ സിനിമാവിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നു. സ്കൂൾ ബസിലേക്കു കല്ലെറിഞ്ഞ അക്രമികൾ, ചില്ലുകൾ അടിച്ചുതകർത്തു. തൊട്ടുമുന്നിലെ സർക്കാർ ബസിനു തീയിട്ടു. പേടിച്ചരണ്ട വിദ്യാർഥികൾ അലറിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.