പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിഷയത്തെ വർഗ്ഗീയ ചേരിതിരിവിന് ഉപയോഗപ്പെടുത്താനുള്ള നീക്കവുമായി ബിജെപി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് കോഴിക്കോട് കുറ്റ്യാടിയിൽ നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ രംഗത്തെത്തിയത്.
ഗുജറാത്ത് വംശഹത്യയെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള മുദ്രാവാക്യങ്ങളും അസഭ്യവർഷങ്ങളും റാലിയിലുടനീളം പ്രവർത്തകർ ഉയർത്തിയത്. നീലച്ചു കുന്നിൽനിന്ന് കുറ്റ്യാടിയിലേക്കായിരുന്നു പ്രകടനം. തുടർന്ന് കുറ്റ്യാടിയിൽ രാഷ്ട്ര രക്ഷാ സംഗമം എന്ന പേരിൽ പൊതുയോഗവും സംഘടിപ്പിച്ചു. ബിജെപി മുതിർന്ന നേതാവ് എം ടി രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ കൂട്ടക്കൊലയെ ഓർമ്മിപ്പിച്ച് കേരളത്തിലും ഗുജറാത്ത് ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ബിജെപി പ്രവർത്തകർ ചെയ്തത്.
പരിപാടി ആരംഭിക്കുന്നതിന് മുമ്പേ തന്നെ കുറ്റ്യാടി ടൗണിലെ ഭൂരിഭാഗം കടകളും അടച്ച് വ്യാപാരികൾ സ്ഥലം വിട്ടിരുന്നു. ജനങ്ങൾ ഒന്നാകെ പരിപാടി നടക്കുന്ന പ്രദേശത്ത് നിന്ന് ഈ സമയം വിട്ടു നിൽക്കുകയും ചെയ്തു. സമാനമായ സ്ഥിതി തന്നെയായിരുന്നു നരിക്കുനിയിലും ഉണ്ടായത്. യോഗം നടക്കുന്നതിന് മുമ്പായി കടകൾ ഉൾപ്പെടെ അടച്ച് നാട്ടുകാർ ബിജെപിയോടുള്ള പ്രതിഷേധം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രകടനത്തിൽ ഇസ്‌ലാം മത വിശ്വാസികളോട് പാക്കിസ്ഥാനിൽ പോകാനും ഗുജറാത്തിലേതിന് സമാനമായ വംശഹത്യ നടത്തുമെന്നുമാണ് ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. മതസാഹോദര്യം തകർക്കുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
English Summary: BJP’s slogans viral video
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.