November 28, 2023 Tuesday

ബികെഎംയു സംസ്ഥാന സമ്മേളനം സമാപിച്ചു

Janayugom Webdesk
പാലക്കാട്
September 30, 2023 10:50 pm

മൂന്നു ദിവസം നീണ്ടുനിന്ന ഭാരതീയ ഖേദ് മസ്ദൂര്‍ യൂണിയന്‍ (ബികെഎംയു) സംസ്ഥാന സമ്മേളനം സമാപിച്ചു. ചിറ്റയം ഗോപകുമാര്‍ ആണ് പുതിയ സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയും തെരഞ്ഞെടുത്തു. 

തൊഴിലാളികളുടെ വിയര്‍പ്പിന്റെ വിലയും അധ്വാനത്തിന്റെ ഫലവും അറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ജാതി വ്യവസ്ഥയുടെ ക്രൂരമായ ഇരകൾ കർ ഷകത്തൊഴിലാളികളാണെന്നും കേരളം ഉള്‍പ്പെടെ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും ആര്‍എസ്എസും ജാതീയ വിഷം നിറയ്ക്കുകയാണെന്നും സംസ്ഥാനത്ത് പട്ടികജാതി സംവരണം അട്ടിമറിക്കപ്പെട്ടുവെന്നും മൂന്നു ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം വിലയിരുത്തി.
സമാപന ദിവസമായ ഇന്നലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: BKMU state con­fer­ence concluded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.