ബികെഎംയു സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

Web Desk
Posted on July 04, 2018, 9:13 pm
ബികെഎംയു സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: 14-ാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി ബികെഎംയു സംസ്ഥാന സമ്മേളനം സെപ്തംബര്‍ 7, 8, 9 തിയ്യതികളിലായി കോഴിക്കോട്ട് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന നടപടികള്‍ വിശദീകരിച്ചുകൊണ്ട് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ബിനോയ് വിശ്വം, സത്യന്‍ മൊകേരി, സി എന്‍ ചന്ദ്രന്‍, പി വസന്തം, ഇ കെ വിജയന്‍, ഐ വി ശശാങ്കന്‍, പി കെ ഗോപി (രക്ഷാധികാരികള്‍), ടി വി ബാലന്‍ (ചെയര്‍മാന്‍), കെ ജി പങ്കജാക്ഷന്‍, ടി കെ രാജന്‍, വി എ സെബാസ്റ്റ്യന്‍, പ്രൊഫ: വിജയരാഘവന്‍, സി എസ് എലിസബത്ത്, പി കെ കണ്ണന്‍, കെ വി സൂരി, എ കെ സിദ്ധാര്‍ത്ഥന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം നാരായണന്‍ (ജനറല്‍ കണ്‍വീനര്‍), പി ഗവാസ്, ടി എം ശശി, ഇ സി സതീശന്‍, റീന മുണ്ടെങ്ങാട്ട്, ബി ദര്‍ശിത്ത്, സി സുന്ദരന്‍, ടി ശ്രീഹരി, പി സുരേഷ് ബാബു, ചൂലൂര്‍ നാരായണന്‍ (കണ്‍വീനര്‍മാര്‍), പി വി മാധവന്‍ (ഖജാന്‍ജി) എന്നിവരടങ്ങുന്ന 201 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.യോഗത്തില്‍ എം നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി എം സ്വാഗതവും ചൂലൂര്‍ നാരായണന്‍ നന്ദിയും പറഞ്ഞു.