Web Desk

ന്യൂഡൽഹി

July 08, 2021, 9:31 pm

അവശ്യ പ്രതിരോധ നിയമത്തിനെതിരെ കരിദിനാചരണം വൻവിജയം

Janayugom Online

കേന്ദ്ര സർക്കാരിന്റെ അവശ്യ പ്രതിരോധ നിയമത്തിനെതിരെ നടന്ന കരിദിനാചരണം വൻവിജയം.
41 ഓർഡനൻസ് ഫാക്ടറികളിലെ തൊഴിലാളികൾ, ജീവനക്കാർ എന്നിവർക്കൊപ്പം മറ്റു മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും കരിദിനാചരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

റയിൽവേ, തപാൽ, ആദായനികുതി, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുൾപ്പെടെ ഒരു കോടിയോളം പേർ ദിനാചരണത്തിന്റെ ഭാഗമായെന്ന് എഐഡിഇഎഫ് ജനറൽ സെക്രട്ടറി സി ശ്രീകുമാർ, ആർ ശ്രീനിവാസൻ (ഐഎൻഡിഡബ്ല്യുഎഫ്), മുകേഷ് സിങ് (ബിപിഎംഎസ്), വി വേലുസ്വാമി (എൻപിഡിഇഎഫ്), മുകേഷ് കുമാർ (എഐബിഡിഇഎഫ്) എന്നിവർ അറിയിച്ചു.

കരിനിയമത്തിനെതിരെയും ഓർഡനൻസ് ഫാക്ടറികളെ കോർപ്പറേഷനുകളാക്കി വില്ക്കുന്നതിനെതിരെയും പ്രക്ഷോഭം ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

You may also like this video: