28 March 2024, Thursday

ബ്ലാക്ക് ഫംഗസ് ബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 21 പേർ, രോഗം ബാധിച്ചത് 110 പേർക്ക്

Janayugom Webdesk
തിരുവനന്തപുരം
August 30, 2021 8:47 am

സംസ്ഥാനത്ത് കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. ആകെ 110 പേരിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചപ്പോഴാണ് 21 പേർ മരിച്ചത്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികൾ മരിച്ചു.

ആകെ രോഗം ബാധിച്ചവരിൽ 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവർക്കാണ് കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാൻ സാധ്യത. ഈ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം കർശനമാക്കാൻ ബ്ലാക്ക്ഫംഗസ് ബാധയെത്തുടർന്ന് നിർദേശം നൽകിയിരുന്നു.

Eng­lish sum­ma­ry; Black fun­gus kills 21 in state

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.