Web Desk

മലപ്പുറം

May 19, 2021, 12:23 pm

മലപ്പുറത്ത്‌ ബ്ലാക്ക്‌ ഫംഗസ്‌ കണ്ടെത്തിയ കോവിഡ്‌ ചികിത്സ കഴിഞ്ഞ്‌ മടങ്ങിയ തിരൂർ സ്വദേശിയുടെ കണ്ണ്‌ നീക്കം ചെയ്തു

Janayugom Online

മലപ്പുറത്ത് ആദ്യ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. തിരൂർ ഏഴൂർ സ്വദേശിയായ 62 കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ 25 നാണ് ഇദ്ദേഹത്തെ മഞ്ചേരി മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മെ‍ഡിക്കൽ കോളജിലെ ചികിത്സക്കിടെ ന്യൂമോണിയ ഭേദപ്പെട്ടു. ഇതേ തുടർന്ന് ഇദ്ദേഹം വീട്ടിൽ സമ്പർക്ക വിലക്കിൽ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കിൽ മസ്തിഷ്കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്.
നേരത്തെ കൊല്ലത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish sum­ma­ry; black fun­gus report­ed in malappuram

You may also like this video;