ദുര്‍മന്ത്രവാദം: രണ്ട് പേരെ തല്ലിക്കൊന്നു

Web Desk
Posted on April 22, 2019, 10:28 am

റാഞ്ചി: ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നു. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തുംബരപു സ്വദേശി രമേഷ് സിംഗിനെ അറസ്റ്റ് ചെയ്തു.  കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ അമ്മാവന്‍ റാം കുമാര്‍ സിംഗും ബന്ധു ബിര്‍സമ്‌നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ തലമുടി മുറിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ പ്രതിയ സഹായിച്ച കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു.