മന്ത്രവാദിനി ചമഞ്ഞ് 400 പവന്റെ തട്ടിപ്പ്: പ്രതി കുറ്റക്കാരിയെന്ന് കോടതി

Web Desk
Posted on February 27, 2019, 10:09 pm

കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് സ്ത്രീയുടെ 400 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി കുറ്റക്കാരിയെന്നു കോടതി. കാപ്പാട് ചെറിയപുരയില്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്നാണ് കാപ്പാട് പാലോട്ടു കുനി റഹ്മത്ത് മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പു നടത്തിയത്.

പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ശിക്ഷ വിധിക്കല്‍ മാറ്റി വെച്ചു.കേസ് അന്വേഷണത്തിനിടെ ബാങ്കുകളില്‍ പണയം വെച്ച 260 പവന്‍ പൊലിസ് കണ്ടെടുത്തിരുന്നു.ഇത് വാദിക്ക് നല്‍കാന്‍ കോടതി ഉത്തരവായി. കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.വി.കൃഷ്ണന്‍കുട്ടിയുടെതാണ് വിധി.എ പി പി രഞ്ജിം ഇസ്മായില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. 2015 ലാണ് സംഭവം.സി എ ആര്‍ ഹരിദാസന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.എസ് ഐ ചാലില്‍ അശോകന്‍, ടി പി മോഹനകൃഷ്ണന്‍, എം പി ശ്യാം ‚പ്രദീപന്‍, സന്തോഷ് മമ്പാട്ടില്‍, ടി സിനി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.