മലപ്പുറത്ത്‌ വീണ്ടും ബ്ലാക്ക്മാന്റെ മറവിൽ ആക്രമണം, ഇത്തവണ യുവതിയെ അടുക്കളയിൽ നിന്ന് വലിച്ചിഴച്ച്‌ കൊണ്ടുപോയി

Web Desk

മലപ്പുറം

Posted on May 14, 2020, 1:02 pm

ബ്ലാക്ക്മാന്‍ ഭീതിയില്‍ വീണ്ടും മലപ്പുറത്തെ ജനങ്ങള്‍. മുഖമൂടി സംഘമാണ് കവര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വാദേശിനിയുടെ മാല കവരാൻ ശ്രമിച്ചത്. എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറമ്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് അടുക്കളയിലൂടെ കടന്ന സംഘം കവരാൻ ശ്രമിച്ചത്. അടുക്കളയിൽ നിന്ന് പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ടു പോവുകയും പന്നീട് കഴുത്തിൽ കത്തികാട്ടി മാലയും കമ്മലും വലിച്ചു പൊട്ടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതോടെ സംഘം മതിൽ ചാടി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ മോഷ്ടാക്കൾ അടുക്കള വാതിൽ പൂട്ടിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

ബ്ലാക്ക്മാൻ ഭീതി പടര്‍ത്തികൊണ്ട് പ്രദേശത്ത് മുഖം മൂടി ധരിച്ച സംഘം കവര്‍ച്ച നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന് ആളുകള്‍ പറയുന്നു. നിലമ്പൂർ സി.ഐ ടി.എസ് ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

YOU MAY ALSO LIKE THIS