കള്ളനോട്ട് വിനിമയം: എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

Web Desk
Posted on March 11, 2018, 9:35 pm

മുസാഫര്‍നഗര്‍: കള്ളനോട്ട് വിനിമയത്തിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്. കഴിഞ്ഞ വര്‍ഷം നിരവധി തവണയായി ബാങ്ക് ഇടപാടുകളില്‍ 1000 ത്തിന്റെയും 500 ന്റെയും കള്ളനോട്ടുകള്‍ സ്വീകരിക്കുകയും അവ സാധാരണയെന്നപോലെ റിസര്‍വ് ബാങ്കിലേക്ക് കൈമാറുകയും ചെയ്തു എന്നതിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാണ്‍പൂര്‍ ബ്രാഞ്ച് മാനേജര്‍ സതേയ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.