കണ്ണൂർ: വഴിയാത്രക്കാരനെ ഇടിച്ചുവിഴ്ത്തി നിർത്താതെ പോയ കാറിൽനിന്ന് 1.45 കോടിയുടെ കുഴൽപണം പിടികൂടി. വളപട്ടണം പാലത്തിൽനിന്നാണ് രണ്ട് മഹാരാഷ്ട്ര സ്വദേശികളെ പിടികൂടിയത്. സംഘത്തെ കസ്റ്റംസ് അധികൃതർക്ക് കൈമാറി. നീലേശ്വരത്ത് വെച്ചാണ് ഒരാളെ ഇടിച്ചുവീഴ്ത്തി കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞത്. ഇയാൾ മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് മറ്റിടങ്ങളിലേക്ക് വിവരം നൽകി. തുടർന്ന് വളപട്ടണം പാലത്തിൽ വെച്ച് ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് വളപട്ടണം സിഐ എം കൃഷ്ണനും എസ്ഐ വിജേഷും സംഘവും കാർ പിടികൂടിയത്. ജാർഖണ്ഡ് രജിസ്ട്രേഷനുള്ള കാറിൽ മഹാരാഷ്ട്ര സ്വദേശികളായ കിഷോർ(45), സാഗർ(21) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി കാർ പരിശോധിക്കുന്നതിനിടെയാണ് സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഈ വിവരം ലഭിച്ചതോടെ കാർ പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.45 കോടി രൂപ പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവർ കൊണ്ടുവന്ന സർണം വിൽപ്പന നടത്തിയതായാണ് സൂചന.
English Summery: black money seized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.