79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Web Desk
Posted on October 10, 2017, 12:17 pm

മലപ്പുറം: നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വച്ചാണ് പണം പിടികൂടിയത്.

ചെന്നെമെയിലില്‍ വന്ന ഇവര്‍ 2000രൂപയുടെ 40 കെട്ടുകളായാണ് പണം കൊണ്ടുവന്നത്. തുണിസഞ്ചി സോക്‌സ് എന്നിവിടങ്ങളിലാണ് പണം വച്ചിരുന്നത്.

സംഭവത്തില്‍ വേങ്ങര സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍, സിദ്ദിഖ് എന്നിവരെ കസ്റ്റഡിയിലെടുത്തു.