എത്ര പേർക്കറിയാം സവാളയിൽ കാണുന്ന ഈ കറുപ്പിന്റെ വലിയ അപകടത്തെക്കുറിച്ച്‌?

Web Desk
Posted on July 26, 2020, 3:09 pm

നമ്മുടെയെല്ലാം വീട്ടിലെ ഒട്ടുമിക്ക കറികളിലും നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് സവാള. കടകളില്‍ നിന്ന് നമ്മള്‍ വാങ്ങിക്കുന്ന ചില സവാളകളില്‍ കറുത്ത നിറം കാണാറുണ്ട്. പുറം തൊലി കളഞ്ഞാലും ഉളളില്‍ ഈ കറുപ്പ് നിറം കാണാറുണ്ട്. ചെറിയ എന്തെങ്കിലും കറയായിരിക്കുമെന്ന് കരുതി .നമ്മള്‍ അത് കഴുകി കളയാറാണ് പതിവ്. എന്നാല്‍, നമ്മള്‍ കരുതുന്നതു പോലെ അത്ര നിസ്സാരക്കാരനല്ല ഈ കറുപ്പ്.

ഇത്തരത്തില്‍ കാണപ്പെടുന്ന കറുപ്പ് ഒരു തരം ഫംഗ്‌സാണ്. ഇത് ഏറെ അപകടകാരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഫ്‌ലോ ടോസ്‌കി എന്നാണ് ഈ ഫംഗസിനെ പറയുന്നത്. കാന്‍സര്‍ പോലെയുളള മാരകമായ അസുഖങ്ങള്‍ക്ക് ഈ ഫംഗസ് കാരണകാരനാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

അനവധി ഔഷധ ഗുണമുളളവയാണ് സവാള. സവാള കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുളള കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായകമാകും. പല രോഗങ്ങള്‍ക്കുമുളള ഒരു പരിഹാരമാണ് സവാള. അതിനാല്‍ തന്നെ, ഇനി സവാള വാങ്ങിക്കുമ്‌പോള്‍ നല്ല വൃത്തിയുളളവ നോക്കി വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.

ENGLISH SUMMARY: blak mark in onion

YOU MAY ALSO LIKE THIS VIDEO