29 March 2024, Friday

Related news

March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ ; രാജ്യവ്യാപക പ്രതിഷേധം

Janayugom Webdesk
June 11, 2022 11:52 am

പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ന്യൂനപക്ഷങ്ങൾ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. പലയിടത്തും പൊലീസ്‌ ബലംപ്രയോഗിച്ചത്‌ സംഘർഷത്തിനിടയാക്കി. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക്‌ പിന്നാലെയാണ്‌ പ്രതിഷേധം തുടങ്ങിയത്‌. ജാർഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിൽ പൊലീസ്‌ നടപടി വൻ സംഘർഷങ്ങൾക്ക് വഴിവെച്ചു. ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ്‌ ആകാശത്തേക്ക്‌ വെടിവച്ചു.

പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഡൽഹി, യുപി, ബംഗാൾ, രാജസ്ഥാൻ , ജമ്മു, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി ജുമാമസ്‌ജിദിൽ നടന്ന വൻപ്രതിഷേധത്തിനുശേഷം പിരിഞ്ഞുപോയവർ വീണ്ടും സംഘടിച്ച്‌ എത്തിയത്‌ പൊലീസ്‌ തടഞ്ഞു. ഇത്‌ ഉന്തിലും തള്ളിലും കലാശിച്ചു. അതേസമയം, പ്രതിഷേധത്തിന്‌ ആഹ്വാനം നൽകിയിരുന്നില്ലെന്നും പുറത്തുനിന്ന്‌ എത്തിയവരാണ്‌ മസ്‌ജിദിൽ പ്രതിഷേധിച്ചതെന്നും ജുമാമസ്‌ജിദ്‌ ഇമാം പറഞ്ഞു. യുപിയിലെ ലഖ്‌നൗ, അലഹബാദ്‌, സഹാറൻപുർ, മൊറാദാബാദ്, ഫിറോസാബാദ് തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ്‌ ലാത്തി ചാർജ് നടത്തി. പൊലീസ്‌ നടപടിയെത്തുടർന്ന്‌ സംഘർഷവും കല്ലേറുമുണ്ടായി. അലഹബാദ്‌ അഡീഷണൽ ജില്ലാ ജഡ്‌ജിക്ക്‌ പരിക്കേറ്റു. അതേസമയം, അക്രമം നടത്തിയവരെ വെറുതെവിടില്ലെന്ന്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌ പ്രതികരിച്ചു. 

ബംഗാളിലെ ഹൗറ നഗരത്തിലും പൊലീസ്‌ പ്രതിഷേധക്കാർക്കുനേരെ ബലംപ്രയോഗിച്ചു. ബംഗാൾ ഗവർണർ ജെ ധൻഖർ ചീഫ്‌ സെക്രട്ടറിയിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. ഹൈദരാബാദ്‌ മക്ക മസ്‌ജിദിലും സംഘർഷമുണ്ടായെങ്കിലും പൊലീസ്‌ പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ജമ്മുവിലെ ഡോഡ, കിഷ്‌ത്‌വർ, രംഭൻ ജില്ലകളിൽ ശക്തമായ പ്രതിഷേധം നടന്നു. മൂന്നു ജില്ലയിലും ഇന്റർനെറ്റ്‌ സേവനം റദ്ദാക്കി. പ്രവാചകനിന്ദ നടത്തിയ നേതാക്കൾക്കെതിരെ പേരിന്‌ നടപടിയെടുത്തെങ്കിലും ബിജെപി സംരക്ഷണം തുടരുകയാണ്‌.ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയിലെ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിച്ചെന്ന നിലപാടിൽ ഉറച്ച്‌ ഇറാൻ. ഇന്ത്യ സന്ദർശനത്തിലുള്ള വിദേശമന്ത്രി ഹുസൈൻ അമീർ അബ്‌ദുള്ളാഹിയാൻ ഇതുസംബന്ധിച്ച്‌ നടത്തിയ ട്വീറ്റ്‌ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന്‌ നീക്കിയിട്ടുമില്ല. ഇസ്ലാമിന്റെ വിശ്വാസങ്ങൾക്കെതിരെ ഭിന്നിപ്പുണ്ടാകുന്ന രീതിയിലുള്ള പ്രസ്‌താവന ഒഴിവാക്കണമെന്ന കാര്യത്തിൽ ഇരുരാജ്യവും ധാരണയായി എന്നായിരുന്നു വിദേശമന്ത്രിയുടെ ട്വീറ്റ്‌. 

എന്നാൽ, ഇരു രാജ്യവുമായി നടത്തിയ ചർച്ചയിൽ വിഷയം പ്രതിപാതിച്ചില്ലെന്ന്‌ ഇന്ത്യൻ വിദേശമന്ത്രാലയം പ്രതികരിച്ചു. പ്രവാചകനിന്ദയെ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തേതന്നെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ വിദേശമന്ത്രി ഹുസൈൻ അമീർ അബ്‌ദുള്ളാഹിയാൻ കഴിഞ്ഞദിസവം ഹൈദരാബാദിലെ പുരാതനമായ മസ്ദിജിദില്‍ സന്ദര്‍ശനം നടത്തി.ബിജെപി നേതാവക്കളുടെ നൂപുർ ശർമയുടെ വിവാ​ദ പരാമര്‍ശത്തില്‍ ബം​ഗ്ലാദേശിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. 

ധാക്കയിലെ ബൈത്തുൽ മുഖറം മസ്ജിദിന് സമീപം നടന്ന മാര്‍ച്ചില്‍ ഇന്ത്യയിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യമുയര്‍ന്നു. ഇന്ത്യയും ഇന്ത്യന്‍ ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. 16ന് ഇന്ത്യന്‍ എംബസിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. ജംഇയ്യത്തുൽ ഉലമ ബംഗ്ലാദേശ്, ഖെലാഫത്ത് മജ്‌ലിസ്, ഇസ്‌ലാം ഒക്യാജോത് തുടങ്ങിയ സംഘടനകളാണ് നേതൃത്വം നൽകിയത്. പ്രതിഷേധക്കാര്‍ ദേശീയപാതകള്‍ ഉപരോധിച്ചു.

Eng­lish Sum­ma­ry: Blas­phe­my of BJP lead­ers; Nation­wide protest

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.