വിദ്യാര്‍ഥികള്‍ ദൈവത്തെ നിന്ദിച്ചുവെന്നാരോപിച്ച് അധ്യാപകനെ ആള്‍ക്കൂട്ടം ആക്രമിച്ചു; ക്ഷേത്രവും സ്‌കൂളും നശിപ്പിച്ചു

Web Desk
Posted on September 15, 2019, 7:14 pm

ഇസ്ലമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു അധ്യാപകനുനേരെ ആള്‍ക്കൂട്ട ആക്രമണം. വിദ്യാര്‍ഥികള്‍ ദൈവനിന്ദ നടത്തിയെന്നാരോപിച്ചാണ് അധ്യാപകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ക്ഷുഭിതരായ ആളുകള്‍ ക്ഷേത്രവും സ്‌കൂളും നശിപ്പിക്കുകയും ചെയ്തു.

സിന്ധിലെ ഗോഠ്കിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഹൈന്ദവ വിഭാഗത്തിന്റെ ഭീഷണിയുയര്‍ന്നതിന് പിന്നാലെ നഗരം പ്രവര്‍ത്തനരഹിതമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മിയാന്‍ മിതു എന്നയാളുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത്.

സ്‌കൂളിലെ പ്രധാന അധ്യാപകനുനേരെ നൂറുകണക്കിന് ആളുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ വ്യക്തമാക്കി.
അക്രമികള്‍ സ്‌കൂള്‍, ക്ഷേത്രംഎന്നിവകൂടാതെ  സമീപത്തുള്ള വീടുകള്‍ എന്നിവയെയും ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  തുടര്‍ന്ന് പ്രധാന റോഡുകള്‍ തടഞ്ഞും കലാപശ്രമങ്ങള്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പറയുന്നു. അതേസമയം സംഭവത്തില്‍ പൊലീസ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.