Web Desk

ലക്നൗ

January 31, 2020, 10:03 pm

പടക്ക നിർമ്മാണശാലയിൽ തീപിടുത്തം: മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മരണം

Janayugom Online

പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. അപകടത്തിൽ പടക്ക നിർമ്മാണശാലയുടെ ഉടമയും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.അതേസമയം സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Eng­lish Sum­ma­ry: blast at fire­works fac­to­ry in Uttar Pradesh

YOU MAY ALSO LIKE THIS VIDEO