Tuesday
19 Mar 2019

സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു;ഗുരുതര ആരോപണവുമായി ശിവസേന

By: Web Desk | Friday 17 November 2017 12:21 PM IST


പഞ്ചാബ്: മിർച്ച് മാണ്ഡിക്ക് സമീപമുള്ള കടുക് എണ്ണ ഫാക്ടറിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ഫോടനം. അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. സ്ഫോടനത്തെത്തുടർന്ന് ഫാക്ടറിയ്ക്ക് സമീപമുള്ള നാല് ഷോപ്പുകൾക്ക് നാശനഷ്ടമുണ്ടായി.

പാട്യാല സ്വദേശിയായ രജത് മിത്തലാണ് (21 ) മരിച്ചത്. രജത്തിന്റെ പിതാവാണ്  കടുക് എണ്ണ യൂണിറ്റിന്റെ നടത്തിപ്പുകാരൻ.

പാചകവാതക സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് സംശയിക്കുന്നു. അഗ്നിശമന സേനയും പോലീസുമെത്തിയാണ് തീ അണച്ചത്. സംഭവസഥലത്തുനിന്നും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് എസ്.പി. കേശാർ സിംഗ് വ്യക്തമാക്കി.

ചില രാസപദാർത്ഥങ്ങൾ മൂലമുണ്ടായ സ്ഫോടനമാണ് ഉണ്ടായതെന്ന് ഫോറൻസിക് സംഘം അറിയിച്ചു.എന്നാൽ സംഭവത്തിനുകാരണം വർഗീയ വശമാണെന്നാണ്
ശിവസേനയുടെ കണ്ടെത്തൽ. മേഖലയിലെ വലതുപക്ഷ നേതാക്കളാണ് സ്ഫോടനം നടത്തിയതെന്നും സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം ആർഎസ്എസിന്റെ ഒരു ബ്രാഞ്ച് ഉണ്ട് അതാണ് അവർ ലക്‌ഷ്യം വച്ചതെന്നും ശിവസേന ഹിന്ദുസ്ഥാൻ പ്രസിഡൻറ് പവൻ ഗുപ്ത ആരോപിച്ചു.