Web Desk

അഹമ്മദാബാദ്

June 03, 2020, 7:31 pm

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: 5 മരണം

Janayugom Online

ഗുജറാത്തിൽ ബറൂച്ചിലെ വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി റസായന്‍ എന്ന സ്വകാര്യ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അഞ്ച് പേർ മരിച്ചു. 40 ഓളം പേർക്ക് പരിക്കേറ്റു.

കെമിക്കൽ കമ്പനിയുടെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.10 ഫയർ എൻജിനുകൾ സംഭവ സ്ഥലത്തെത്തി തീയണയ്ക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ് എന്ന് ബാറൂച്ച ജില്ല കളക്ടർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ഫാക്ടറിയിൽ നിന്ന് വിഷ വാതകം സമീപ പ്രദേശങ്ങളിലേക്ക് പരക്കാൻ ഉള്ള സാധ്യത കണക്കിലെടുത്ത് ലഖി, ലുവാര എന്നീ ഗ്രാമങ്ങളിലെ ആൾക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: blast in chem­i­cal factory

You may also like this video: