Web Desk

ന്യൂഡല്‍ഹി

January 29, 2021, 6:31 pm

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം

Janayugom Online

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകളിലൊന്നിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തില്‍ ആള്‍ ആപായങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്.

ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സ്ഫോടനമുണ്ടായ പ്രദേശത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുളള റോഡുകളെല്ലാം ബാരിക്കേഡുകള്‍ വച്ച് അടച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് അഗ്നിശമന സേനയുടെയും സേനാവിഭാഗത്തിന്റെയും യൂണിറ്റുകളും സ്ഫോടനസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ നാല് കാറുകളുടെ ചില്ല് പൊട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

ENGLISH SUMMARY: BLAST IN DELHI ISRAEL EMBASSY

YOU MAY ALSO LIKE THIS VIDEO