പൈപ്പ് ലൈനിൽ സ്ഫോടനം: 66 പേർ കൊല്ലപ്പെട്ടു

Web Desk
Posted on January 20, 2019, 8:46 am

മെക്സിക്കോ സിറ്റി: പൈപ്പ് ലൈനിൽ ഉണ്ടായ സ്‌ഫോടനത്തിൽ 66 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമായി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇനിയും മരണ സംഖ്യ ഉയർന്നേക്കാം. മെക്സിക്കോയിൽ ചോർച്ചയുണ്ടായ പൈപ്പ് ലൈനിൽ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.

മെക്സിക്കോ സിറ്റിക്കു 105 കിലോമീറ്റെർ വടക്ക് ഹിഡാൽഗോ സംസ്ഥാനത്തെ ത്ലഹുവേലിപാൻ പട്ടണത്തിലാണ് ദുരന്തം. ചോർച്ചയുണ്ടായ പൈപ്പ്ലൈനിൽ നിന്ന് പ്രദേശ വാസികൾ എണ്ണ മോഷ്ട്ടിക്കുന്നതിനിടെ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നു. ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ ഇത്തരത്തിലുള്ള ഇന്ധന മോഷണം പതിവാണ്.