Web Desk

കോഴിക്കോട്

December 09, 2020, 11:27 pm

കോഴിക്കോട് വീടിന് തീപിടിച്ചതിനെ തുടർന്ന് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

Janayugom Online

കോഴിക്കോട് നല്ലളത്ത് വീട്ടിലുണ്ടായ അഗ്നിബാധയ്ക്കിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം.അഗ്നിബാധയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനം നടന്നത്. രാത്രി 10 മണിയോടെയാണ് നല്ലളം കിഴുവനപ്പാടത്താണ് സ്ഫോടനമുണ്ടായത്. 

കീഴുവനപ്പാടം സ്വദേശി കമലയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനസമയത്ത് വീടിന് അകത്ത് ആളില്ലാതിരുന്നതിനാൽ ആൾനാശം ഒഴിവായി. സ്ഫോടനത്തിൽ ഷെഡിനടുത്തുള്ള തെങ്ങിന് തീ പിടിച്ചു. 

updating.….….…..