Saturday
23 Feb 2019

പാക്കിസ്ഥാനിൽ കൽക്കരി ഖനിയിൽ പൊട്ടിത്തെറി ; നാല് മരണം

By: Web Desk | Tuesday 14 August 2018 10:25 AM IST


ഇസ്ലാമാബാദ് : കല്‍ക്കരി ഖനിയില്‍ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ നാല് പേര്‍ മരിച്ചു. പാക്കിസ്ഥാനിലെ  ക്വറ്റയിലെ 50 കിലോമീറ്റര്‍ അകലെയുള്ള സന്‍ജിദി ഗ്രാമത്തിലെ കല്‍ക്കരി ഖനിയില്‍ ഞായറാഴ്ചയാണ്  അപകടം നടന്നത്. അപകടത്തെ തുടർന്ന്   13 പേര്‍ ഗുഹയില്‍ കുടുങ്ങികിടക്കുകയാണ്. പാക്കിസ്ഥാനിലെ ഖനികളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യ സംഭവമാണ്. പലപ്പോഴും ഖനികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാതകചോര്‍ച്ച രക്ഷാപ്രവര്‍ത്തനത്തെ  ബാധിച്ചു.