പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി: അഞ്ച് തൊഴിലാളികള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

Web Desk

നാഗ്പൂര്‍

Posted on August 01, 2020, 7:29 pm

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാഗ്പൂര്‍ ജില്ലയിലെ മനസ് അഗ്രോ ഇന്‍ഡസ്ട്രീസ് ഷുഗര്‍ ലിമിറ്റഡ് പ്ലാന്റിലാണ് അപകടം.

മംഗേഷ് പ്രഭാകര്‍ നൗക്കര്‍ (21), ലിലധര്‍ വാമന്‍‌റാവു ഷെന്‍ഡെ (42), വാസുദിയോ ലാഡി (30), സച്ചിന്‍ പ്രകാശ് വാഗ്മറെ (24), പ്രഫുല്‍ പാണ്ഡുരംഗ് മൂണ്‍ (25) എന്നിവരാണ് മരിച്ചത്.

സച്ചിന്‍ വാഗ്മറെ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ സഹായികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍‌ഞ്ഞു.

 

Sub: blast in Sug­ar fac­to­ry killed five

You may like this video also