June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു

By Janayugom Webdesk
January 30, 2021

ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഭീകരസംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇത് തുടക്കം മാത്രമാണെന്നും കൂടുതല്‍ നഗരങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അന്വേഷണ ഏജന്‍സികള്‍ ജെയ് ഉല്‍ ഹിന്ദ് സംഘടനയുടെ സന്ദേശം പരിശോധിച്ചു വരികയാണ്. അതിനിടെ സ്‌ഫോടനത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് കൈമാറി. എന്‍എസ്ജി കമാന്‍ഡോ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.
സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ശീതളപാനിയ കുപ്പിയില്‍ സ്‌ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് അനുമാനം. അതിനിടെ സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് രണ്ടുപേര്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടാക്‌സി കാറിനെയും ഡ്രൈവറെയും തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ അക്രമികളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നുണ്ട്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്തും സ്‌ഫോടനസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെകുറിച്ച് കത്തിൽ പരാമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. അന്വേഷണത്തിന് ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും തേടിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ENGLISH SUMMARY: Blast near Israeli embassy; The ter­ror­ist group Jaish-ul-Hind claimed responsibility

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.