21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 17, 2025
December 23, 2024
December 17, 2024
December 6, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024

കറാച്ചി വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം; രണ്ട് പേർ മരിച്ചു, 8 പേർക്ക് പരിക്ക്

Janayugom Webdesk
കറാച്ചി
October 7, 2024 6:31 pm

പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നു. ഒരു ഓയിൽ ടാങ്കറിന് തീപിടിക്കുകയും തുടർന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് വിവരം. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിൽ ചൈനയിൽ നിന്നുള്ള പൗരൻമാരാണ് മരിച്ചത്. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോ​ഗസ്ഥരുമുണ്ട്. ചൈനീസ് എൻജിനീയർമാരും ജീവനക്കാരും അടങ്ങുന്ന വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പാക് മാധ്യമമായ ജിയോ ടിവി സ്റ്റേഷനോട് പറഞ്ഞു. വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.