19 April 2024, Friday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി; വിമാനത്താവളത്തിൽ വൻ സ്വീകരണം

Janayugom Webdesk
കൊച്ചി
March 4, 2023 7:56 pm

ഐഎസ്എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിനു പിന്നാലെ കൊച്ചിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സംഘത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വീകരണം. ശനിയാഴ്ച ഉച്ചക്ക് 2.15ഓടെ ഗോ എയർ വിമാനത്തിലാണ് താരങ്ങൾ നെടുമ്പാശേരിയിലെത്തിയത്.

റഫറിയുടെ നിലപാട് വിവാദമായതിനെ തുടർന്നുള്ള കളിക്കളം വിട്ട ബ്ളാസ്റ്റേഴ്സ് താരങ്ങൾ കൊച്ചിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ആവശേകരമായ സ്വീകരണമാണ് ലഭിച്ചത്. ആരാധകരുടെ നീണ്ട നിരയാണ് സ്വീകരിക്കാനെത്തിയിരുന്നത്. മഞ്ഞ ജേഴ്സിയണിഞ്ഞ് ആടിയും പാടിയുമാണ് ആരാധകർ വരവേറ്റത്. പരിശീലകൻ ഇവാൻ വുകമാനോവിചിന് ഒപ്പമാണ് തങ്ങളെന്ന് പറഞ്ഞാണ് ആരാധകരെത്തിയത്. വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാം ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു മറുപടി. ഇവാന്റെ പേരിൽ ചാന്റുകളും അവർ പാടി. പ്രതികരിക്കാനില്ലെന്നാണ് ലൂണ പറഞ്ഞത്. നിരാശയുണ്ടെന്ന് കെ പി രാഹുൽ പ്രതികരിച്ചു.

വെള്ളിയാഴ്ച്ച രാത്രി ബംഗളൂരു എഫ്‌സിയ്ക്കെതിരായ മത്സരം എക്‌സ്ട്രാ ടൈമിൽ എത്തിനിൽക്കേ ഗോൾ വിവാദത്തെ തുടർന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ടീം മത്സരം ബഹിഷ്‌കരിച്ചത്. വുകമാനോവിച് തന്റെ താരങ്ങളെയും കൂട്ടി കളിക്കളം വിട്ടത് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദത്തിനും ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌ക്കരണത്തിനും കാരണമായത്. ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വൻ സ്വീകരണം നൽകുമെന്ന് മഞ്ഞപ്പട ഗ്രൂപ്പ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചതോടെ നിരവധി പേരാണ് എത്തിയത്.

Eng­lish Sum­ma­ry: blasters get a warm wel­come at nedum­bassery airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.