Web Desk

പനാജി

January 15, 2021, 9:48 pm

കലമുടച്ച് ബ്ലാസ്റ്റേഴ്സ്; മത്സരം സമനിലയില്‍

Janayugom Online

ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തി­ല്‍ കേ­രള ബ്ലാസ്റ്റേഴ്സിന്-ഈസ്റ്റ് ബം­­ഗാള്‍ മത്സരം സമ­നില­യില്‍. ഇരുടീമും ഓ­രോ ഗോള്‍ വീതം നേടി. 64-ാം മിനിറ്റില്‍ ജോ­ര്‍ദാന്‍ മറെ ബ്ലാസ്റ്റേഴ്സി­ന്റെ ഗോള്‍ നേടിയപ്പോള്‍ മത്സരം തീരുന്നതിന് തൊ­ട്ട് മുമ്പ് സ്കോട്ട് നെവി­ല­്ലെയാണ് ഈ­സ്റ്റ് ബംഗാ­ളി­ന് സമനില ഗോ­ള്‍ ന­ല്‍കിയത്. മത്സരം തുടങ്ങി ആദ്യ മി­നിറ്റില്‍ തന്നെ ഒരു ഗോളവസരം സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായി. 

ഫക്കുണ്ടോ പെരേരയുടെ പാസ് മറെ പിടിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്കെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിര താരം ജീക്‌സണ്‍ സിങ് മഞ്ഞക്കാര്‍ഡ് കണ്ടു. 11-ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാളിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാല്‍ ടീമിന്റെ ആക്രമണം ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ വിഫലമാക്കി. 11 കളിയില്‍ 10 പോയിന്റുമായി പത്താമതാമതാണ് ബ്ലാസ്റ്റേഴ്സ്. 11 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ഒമ്പതാമതാണ്.

ENGLISH SUMMARY:Blasters; The match is tied
You may also like this video