Web Desk

June 13, 2020, 1:06 pm

ഷൂട്ടിംഗിനിടയിൽ പൃഥ്വിരാജിന്‌ അസ്വസ്ഥതകൾ, പക്ഷെ സുപ്രിയയ്ക്ക്‌ കൊടുത്ത വാക്ക്‌ പാലിച്ച്‌ ബ്ലസി

Janayugom Online

ആടുജീവിതം സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ജനശ്രദ്ധ നേടിയിരുന്നു. കട്ടതാടിയും മെലിഞ്ഞ ശരീരവുമായിയാണ് പൃഥ്വി സിനിമയ്ക്കായി രൂപമാറ്റം നടത്തിയത്. ജോര്‍ദാനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി താരം നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് പൃഥ്വി ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. താടി കളഞ്ഞ് ജിം ബോഡിയില്‍ പൃഥ്വി തിരിച്ചെത്തുകയാണ്. ചിത്രം ആരാധകരില്‍ വൈറല്‍ ആയി.

ആടുജീവിതത്തിനായി പൃഥ്വി നടത്തിയ തയ്യാറെടുപ്പാണ് ഇപ്പോള്‍ സംവിധായകന്‍ ബ്ലസി പ്രമുഖ മാഗസിന് വേണ്ടി എഴുതിയ കുറിപ്പില്‍ പങ്കുവച്ചത്. ശരീരം മെലിയാന്‍ വേണ്ടി മാസങ്ങളോളം പട്ടിണി കിടന്നു, താടി വളര്‍ന്ന് അസ്വസ്ഥതകളും പൃഥ്വിക്ക് ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ താന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ക്ഷമിച്ചേക്കണമെന്ന് പൃഥ്വി പറഞ്ഞിരുന്നു. ആറുമാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് രാജു ആടുജീവിതത്തിലെ നജീബ് എന്ന് കഥാപാത്രത്തിന്റെ രൂപഭാവങ്ങളില്‍ എത്തിയിരിക്കുന്നതെന്ന് ബ്ലസി പറഞ്ഞു.

ശാരീരികമായി മാത്രമല്ല, മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. പ്രതികരണം, പെരുമാറ്റം എല്ലാം ഉറപ്പായും ബാധിക്കും. രൂപമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഓസ്ട്രിയയ്ക്ക് പോകാന്‍ രാജു തന്നെക്കാള്‍ മുമ്പേ നാടും വീടും വിട്ടതാണെന്ന് ബ്ലസി പറഞ്ഞു. രാജുവിന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളമെന്ന് ഞാന്‍ സുപ്രിയയ്ക്ക് വാക്ക് നല്‍കിയിരുന്നു. നാട്ടില്‍ നിന്നുള്ള ഒരു ഡോക്ടറും ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നു. അതൊരു ധൈര്യമായിരുന്നു. രാജു എനിക്ക് അനുജന്‍ തന്നെയാണ് അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ തനിക്ക് കഴിയില്ലെന്ന് ബ്ലസി വ്യക്തമാക്കി.

ENGLISH SUMMARY:blessy about prithvi­raj dur­ing aadu­jee­vitham shooting
You may also like this video