അന്ധതയൊന്നും ഈ ഏഴാം ക്ലാസുകാരന് മുന്നില്‍ വെല്ലുവിളിയല്ല. അന്ധതയില്‍ തളരാതെ ആലുവ സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ മനോജ് നീന്തിക്കടന്നത് പെരിയാര്‍. ഇരു കണ്ണിനും കാഴ്ചയില്ലാത്ത മനോജ് അനായാസമാണ് പെരിയാര്‍ നീന്തി കടന്നത്. ഒരു മാസം കൊണ്ട് നീന്തല്‍ അഭ്യസിച്ച ശേഷമായിരുന്നു മനോജിന്റെ ഈ മുന്നേറ്റം.
ഇന്നലെ രാവിലെ 8.10 നാണ് ആലുവ അദ്വൈതാശ്രമത്തിന് പിന്നിലുള്ള കടവില്‍ നിന്ന് പെരിയാറിനെ നീന്തിക്കടന്നത്.പരിശീലകന്‍ സജി വാളാശ്ശേരി മുൻപേ നീന്തി. സജിയുണ്ടാക്കുന്ന ശബ്ദം മനസിലാക്കി മനോജ് പിന്നാലെ നീന്തുകയായിരുന്നു. വെറും 20 മിനിറ്റ് കൊണ്ട് ഈ കൊച്ചുമിടുക്കന്‍ പെരിയാര്‍ കടന്നു. ആലുവ അന്ധ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മനോജ്. നീന്തല്‍ പഠിക്കണമെന്ന ആഗ്രഹവുമായി ഒരു മാസം മുൻപാണ് മനോജ്, സജി വാളാശ്ശേരിയുടെ അടുത്തെത്തിയത്. മനോജിനെ പിന്തുടര്‍ന്ന് അന്ധ വിദ്യാലയത്തിലെ കൂടുതല്‍ കുട്ടികള്‍ നീന്തല്‍ പഠനത്തിന് ഒരുങ്ങുകയാണ്. സൗജന്യമായാണ് സജി ഈ കുട്ടികളെയെല്ലാം പരിശീലിപ്പിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.