ബ്ലോക്ക് ചെയിൻ കോഴ്സ്; സ്കിൽമാപ്പും ഐ ബി ഐയും ധാരണാപത്രം ഒപ്പുവെച്ചു

Web Desk

കൊച്ചി:

Posted on September 21, 2020, 4:16 pm

ബ്ലോക്ക് ചെയിൻ കോഴ്സുകൾ കേരളത്തിൽ നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ സ്കിൽമാപ്പ് ട്രെയിനിങ്ങ് ആൻഡ് സർവീസസും പൂനെയിലെ ഇന്ത്യൻ ബ്ലോക്ക് ചെയിൻ ഇൻസ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ചു.മുൻനിര സ്കിൽ ബേസ്ഡ് ബിസിനസ് കൺസൾട്ടൻസി ആൻഡ് ട്രെയിനിങ്ങ് കമ്പനിയാണ് സ്കിൽമാപ്. പ്രമുഖ ബ്ലോക്ക് ചെയിൻ എഡ്-ടെക് കമ്പനിയാണ് പൂനെയിലെ ഇന്ത്യൻ ബ്ലോക്ക് ചെയിൻ ഇൻസ്റ്റിറ്റ്യൂട്ട്.

ബ്ലോക്ക് ചെയിൻ ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ കമ്പനിയായ സ്നാപ്പർ ഫ്യൂച്ചർ ടെക്കിന്റെ ഭാഗമാണ് ഇന്ത്യൻ ബ്ലോക്ക് ചെയിൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐ ബി ഐ).ഹൈപ്പർ ലെഡ്ജർ, എഥേറിയം തുടങ്ങി ബ്ലോക്ക് ചെയിൻ സാങ്കേതിക മേഖലയിൽ, പരിശീലനം സിദ്ധിച്ച ബ്ലോക്ക് ചെയിൻ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ഐ ബി ഐയുടെ പ്രധാന ഉദ്ദേശ്യം.
ആരോഗ്യ സംരക്ഷണം, ബാങ്കിംഗ് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ പരസ്യങ്ങൾ, സൈബർ സുരക്ഷ, നെറ്റ്വർക്കിംഗ് എന്നീ വിവിധ മേഖലകളിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയ്ക്ക് അനന്തസാധ്യതകളാണുള്ളതെന്ന് സ്കിൽമാപ് സി ഇ ഒയും ഡയറക്ടറുമായ തസ്വീർ എം സലീം പറഞ്ഞു.

കേരളത്തിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് സ്കിൽമാപ്പ്- ഐ ബി ഐ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ചെയിൻ ആപ്ലിക്കേഷനുകളുടെ ഡെവലപ്മെന്റ് ലൈഫ് സൈക്കിൾ പഠിക്കാനും, നടപ്പിലാക്കാനും മാസ്റ്റർ ചെയ്യാനും ഐ ബി ഐയുടെ ആദ്യതലത്തിലുള്ള ബ്ലോക്ക് ചെയിൻ വെർച്വൽ ലാബുകൾ പഠിതാക്കളെ പ്രാപ്തരാക്കുന്നു.

ENGLISH SUMMARY: BLOCK CHAIN COURSES STARTED

YOU MAY ALSO LIKE THIS VIDEO