ഇന്ദിരാഗാന്ധി അനുസ്മരണത്തിനിടെ കൊച്ചി മേയറെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ തമ്മിലടി, വീഡിയോ

Web Desk
Posted on October 31, 2019, 2:15 pm

കൊച്ചി: മേയറെ മാറ്റാൻ  ഇന്ദിരാഗാന്ധിയും തടസ്സമല്ല. മരിച്ചവരുടെ ഓർമ്മ ദിനത്തിലും കോൺഗ്രസുകാർ തമ്മിലടി മറന്നില്ല. കൊച്ചി മേയറെ മാറ്റേണ്ടത് എറണാകുളത്തെ ചില കോൺഗ്രസുകാരുടെ ജീവൻ മരണ പ്രശ്നമാണ്. മാറ്റിയില്ലെങ്കിൽ മേയറാക്കാമെന്ന് പറഞ്ഞു വാങ്ങിച്ച പണമെല്ലാം തിരികെ കൊടുക്കേണ്ടി വരുമെന്നാണ് കോൺഗ്രസിനുള്ളിലെ വർത്തമാനം. സംഭവം ഇങ്ങനെ, എറണാകുളം ഡി സിസി ഓഫീസ് ഇന്ദിരാഗാന്ധി അനുസ്മരണം. ഇന്ദിരാഗാന്ധി അനുസ്മരണത്തിനിടയിലാണ് എറണാകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നോർമൻ ജോസഫ് ആക്രോശവുമായി എഴുന്നേറ്റത്. ഇന്ദിരാഗാന്ധിയുടെ കാലം കഴിഞ്ഞു, കൊച്ചി മേയറെ നിങ്ങളെല്ലാം ചേർന്ന് സംരക്ഷിക്കുയാണോയെന്നായിരുന്നു  നോർമ്മന്റെ ചോദ്യം .

മേയർ മാറ്റത്തിനും ഫോർട്ട് കൊച്ചിയിൽ നിന്ന് ഒരാളെ മേയാറാക്കാനും മുന്നിട്ടുനിന്ന കെപിസിസി സെക്രട്ടറി എൻ വേണുഗോപാൽ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു ബഹളം. രംഗത്തിന് സാക്ഷിയായി മുതിർന്ന നേതാവ് കെ വി തോമസ്, ഏറ്റവും അവസാനം സൗമിനിക്കെതിരെ രംഗത്തുവന്ന കെ ബാബു എന്നിവരെല്ലാം ഉണ്ടായിരുന്നു. ബഹളം ഒതുക്കി നോർമ്മനെ ഡിസിസി പ്രസിഡന്റ് സസ്‌പെൻഡ്  ചെയ്തു, ഇപ്പോൾ നോർമ്മന്റെ ബഹളം ഏത് നേതാവിന് വേണ്ടിയാണെന്ന അന്വേഷണത്തിലാണ്  നേതൃത്വം.

വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്