June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബ്ലോക്ക് പ‍ഞ്ചായത്ത് എന്‍ജിനിയര്‍ മരിച്ചു

By Janayugom Webdesk
September 13, 2021

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയർ ജുവൈന പി ഖാൻ (47) വാഹനാപകടത്തില്‍ മരിച്ചു. ഞായാറാഴ്ച രാവിലെ ഏഴരയോടെ ചെറുതുരുത്തിയിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ താമസസ്ഥലമായ ഷൊർണ്ണൂരിലേക്ക് മടങ്ങവേ, ചെറുതുരുത്തി പാലത്തിനു തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി വീണ് ഗുരുതരമായി പരുക്കേറ്റ ജുവൈനയെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായല്ല. ഭർത്താവ് തൃശൂർ എന്‍ജിനിയറിങ് കോളജ് ഫിസിക്സ് മേധാവി അബ്ദുൾ ജമാലിന് നിസാര പരുക്കേറ്റു. കുറ്റിപ്പുറം എംഇഎസ്. എന്‍ജിനീയറിംങ്ങ് കോളജിൽ സിവിൽ എന്‍ജിനീയറിംഗ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. ഓങ്ങല്ലൂർ പഞ്ചായത്ത് അസി:എന്‍ജിനീയർ ആയിരിക്കെ മൂന്നുവർഷം മുമ്പാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രമോഷൻ ലഭിച്ച് എത്തിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ്. മക്കൾ: ജിയ, ജാമിയ.

Eng­lish Sum­ma­ry: A block pan­chay­at engi­neer died after being injured in a road accident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.