August 14, 2022 Sunday

Related news

August 14, 2022
August 4, 2022
July 29, 2022
July 28, 2022
July 8, 2022
July 8, 2022
July 4, 2022
July 1, 2022
June 1, 2022
June 1, 2022

ബ്ലോക്‌ചെയിന്‍ വിദഗ്ധരുടെ സംഗമവും ഹാക്കത്തോണും, കൊച്ചിയില്‍ നാലു നാളത്തെ പരിപാടികള്‍ ചൊവ്വാഴ്ച മുതല്‍

Janayugom Webdesk
December 9, 2019 7:03 pm
കൊച്ചി: ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയില്‍ കേരളത്തിന് മുന്‍കൈ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടികളുടെ ഭാഗമായി ഈ സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ സംഗമമായ ബ്ലോക്ഹാഷും ഇതിനു മുന്നോടിയായി ബ്ലോക്ഹാക്ക് എന്ന മത്സരവും കൊച്ചിയില്‍ നടക്കൂം. 

അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി  കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ്  ബ്ലോക്‌ചെയിന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ ‘ബ്ലോക്ഹാഷ് ലൈവ് 2019’ ഡിസംബര്‍ 12, 13 തിയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടില്‍ നടത്തുന്നത്. 

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക്‌ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. ആദ്യ ബ്ലോക്‌ചെയിന്‍ ഉച്ചകോടി തിരുവനന്തപുരത്തായിരുന്നു.

ഹൈപ്പര്‍ ലെഡ്ജര്‍ ഇക്കോസിസ്റ്റം ഡയറക്ടര്‍ മാര്‍ത്താ പിയര്‍കാര്‍സ്‌കാ-ഗിയാറ്റര്‍, ലിനക്‌സ് ഫൗണ്ടേഷന്‍ ഹൈപ്പര്‍ ലെഡ്ജര്‍ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സെന്റര്‍ ഫോര്‍ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയിലെ ഗ്ലോബല്‍ സോഷ്യല്‍ ഇംപാക്ട് തോട്ട് ലീഡര്‍ ഡോ. ജെയിന്‍ തോംസണ്‍, അലയന്‍സ് ടെക്‌നോളജി ഇന്ത്യ സിഇഒ ആശിഷ് പട്ടേല്‍,  അലയന്‍സ് ടെക്‌നോളജി ചീഫ് ആര്‍ക്കിടെക്ടും ബ്ലോക്‌ചെയിന്‍ ആഗോള മേധാവിയുമായ ബോബ് ക്രോസിയര്‍, ഇന്റല്‍ ഏഷ്യ പ്ലാറ്റ്‌ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷന്‍ ഡയറക്ടര്‍ നീല്‍ ഭാട്ടിയ, അലയന്‍സ് ടെക്‌നോളജി ലീഡ് ബ്ലോക്‌ചെയിന്‍ ആര്‍ക്കിടെക്ട് വോങ് ചുന്‍ ഡാനി, ബൗദ്ധികാവകാശ, ക്രിമിനല്‍, സൈബര്‍ നിയമ വിദഗ്ധ അഡ്വ. എംഎസ് നാപ്പിനായി, ബേണ്‍മാര്‍ക്ക് സഹസ്ഥാപകയും സിഇഒയുമായ ദേവി മോഹന്‍, പിഡബ്ല്യുസി പാര്‍ട്ണര്‍ ശ്രീറാം അനന്തശയനം, അലയന്‍സ് ടെക്‌നോളജി ഇന്ത്യ ഗ്ലോബല്‍ ബ്ലോക്‌ചെയിന്‍ സെന്റര്‍ ഓഫ് കോംപീറ്റന്‍സിയിലെ ചീഫ് ടെക്‌നിക്കല്‍ ആര്‍ക്കിടെക്ട് സുനില്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി വിദഗ്ധര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

നൂറുപേര്‍ക്കാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനാവുക.  രജിസ്‌ട്രേഷന്‍ നടത്തേണ്ടത് http://blockhash.live  എന്ന വെബ്‌സൈറ്റിലാണ്.
ഇതിനു മുന്നോടിയായാണ് ബ്ലോക്ക്ഹാക്ക് മത്സരം 10, 11 തിയതികളിലായി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ നടക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, അലയാന്‍സ് ടെക്‌നോളജി,  ക്വിക്ക് കേരള എന്നിവയുടെ സഹകരണത്തോടെ കേരള ബ്ലോക്‌ചെയിന്‍ അക്കാദമി തുടര്‍ച്ചയായ ഈ 24 മണിക്കൂര്‍ പരിപാടി നടത്തുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് മത്സരത്തിന്റെ പമേയം. മത്സരത്തിന് വന്‍പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നേരത്തെ അവസാനിപ്പിച്ചു. ആഗോള ഇന്‍ഷുറന്‍സ് കമ്പനികള്‍പോലും പ്രീമിയം ശേഖരിക്കുന്നത് ഇപ്പോള്‍ ലോകമെങ്ങുമുള്ള തങ്ങളുടെ ഓഫീസുകള്‍ വഴിയാണ്. ഇത് എങ്ങനെ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ സുഗമമാക്കാം എന്നാണ് ബ്ലോക്ഹാക്ക് പരിശോധിക്കുക. ഹാക്കത്തോണില്‍ വിജയിക്കുന്ന ടീം 12‑ന് വൈകുന്നേരം ബ്ലോക്ഹാഷില്‍ വിദഗ്ധര്‍ക്കുമുന്നില്‍ അവതരണം നടത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.