യുവകലാസാഹിതി ഷാർജ രക്തദാന ക്യാംമ്പ് നടത്തി

Web Desk
Posted on October 17, 2020, 9:00 am

ലോകം അനിതര സാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യസമൂഹത്തിന് വഴിവിളക്ക് ആവുന്ന ഓർമ്മകളാണ് ശ്രീ വെളിയം ഭാർഗവൻ എന്നും സമ്മാനിച്ചിട്ടുള്ളത്. ജാജ്ജ്വലമായ സ്മരണകളെ കൂടുതൽ പ്രകാശപൂരിതമാക്കുവാൻ, കൂടുതൽ മനുഷ്യരിൽ ആ വെളിച്ചം എത്തിക്കുവാൻ യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം വെളിയം ഭാർഗവന്റെ സ്മരണാർത്ഥം ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് യുവകലാസാഹിതി ഷാർജ ദുബായ് ഹെൽത്ത് അതോറിറ്റുമായ് ചേർന്ന് രക്തദാന ക്യാമ്പ് നടത്തി.

ക്യാംമ്പിന്റെ ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൺ നിർവഹിച്ചു. ആശംസകളർപ്പിച്ച് ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം, പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, ദിലീപ് വി പി, ബിജു ശങ്കർ എന്നിവർ സംസാരിച്ചു. ചടങ്ങിന് സുബീർ എരോൾ സ്വാഗതം പറഞ്ഞു.ജിബി ബേബി അദ്ധ്യക്ഷത വഹിച്ചു. രാജേഷ് നന്ദി പറഞ്ഞു.

പ്രവർത്തനങ്ങൾക്ക് യുവകലാസാഹിതി നേതാക്കളായ അഭിലാഷ് ശ്രീകണ്ഠപുരം, പത്മകുമാർ വനിതാകലാസാഹിതി നേതാക്കളായ നമിത സുബീർ, സിബി ബൈജു, സന്ധ്യ സുജേഷ്, സ്മിത ജഗദീഷ് എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യുവകലാസാഹിതി അംഗങ്ങളുടെ മക്കൾക്കും, ഓണ പരിപാടിയിലെ മത്സര വിജയികൾക്കും, ബാലകലാസാഹിതി ഫിറ്റനസ്സ് ചാപ്യൻഷിപ്പിലെ വിജയികൾക്കും ഉപഹാരങ്ങൾ നൽകി.

Eng­lish sum­ma­ry: Blood dona­tion camp orga­nized by Yuvakalasahithi