Web Desk

April 09, 2021, 9:27 pm

അത്ഭുതരുചിയില്‍ വിസ്മയിപ്പിച്ച് ബ്ലൂ ജാവ വാഴപ്പഴം

Janayugom Online

നമ്മള്‍ പല തരത്തിലുള്ള വാഴപ്പഴങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നീലനിറത്തില്‍ തൊലിയുള്ള വാഴപ്പഴം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇപ്പോള്‍ ഇതാ ആകാശനീല നിറത്തില്‍ പഴത്തൊലിയുള്ള വാഴക്കുലയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നത്. പ്രമുഖ പരസ്യ കമ്പനിയുടെ മുൻ സിസിഒ ആയിരുന്ന താം ഖെെ മെങ് ആണ് ‘ബ്ലൂ ജാവ ബനാന’ എന്നറിയപ്പെടുന്ന വാഴപ്പഴത്തിൻറെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നീല നിറമുള്ള ഈ പഴത്തിന്റെ രുചിയെ കുറിച്ചും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

നല്ല വാനിലാ ഐസ്ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന് എന്നാണ് അദ്ദേഹം പറയുന്നത്.
ബ്ലൂ ജാവ വാഴകൾക്ക് 15 മുതൽ 20 അടി വരെ പൊക്കമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വെെറലായതോടെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. പലരും ബ്ലൂ ജാവ ബനാനയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കിടുകയും ചെയ്തു. ചിലർ ഇത് ഫോട്ടോഷോപ്പ് ആണെന്ന് പറ‍ഞ്ഞ് എത്തിയിരുന്നു. എന്നാല്‍ ഈ വാഴപ്പഴത്തിനെ കുറിച്ചുള്ള ആമസോപീഡിയയിൽ നിന്നുള്ള ലിങ്കും അദ്ദേഹം ട്വീറ്റ് ചെയ്തു.

Eng­lish sum­ma­ry; blue java banana as viral on social media

you may also like this video;