എയർകണ്ടീഷണിങ് ബ്രാന്റ് ആയ ബ്ലൂ സ്റ്റാർ റസിഡൻഷ്യൽ എയർകണ്ടീഷണറുകൾ പുറത്തിറക്കി. ത്രീ സ്റ്റാർ സ്പ്ലിറ്റ് എയർകണ്ടീഷണറുകളാണ് ബ്ലൂ സ്റ്റാർ അവതരിപ്പിച്ചത്. 3 1,990 രൂപ മുതൽ (ഒരു ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് ഏസി), 37,990 രൂപ വരെയാണ് (1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് ഏസി) വില.
എയർകണ്ടീഷന്റെ അകത്ത് തന്നെ വോൾട്ടേജ് സ്റ്റെബിലൈസറും ഘടിപ്പിച്ചിട്ടുണ്ട് എന്നതിനാൽ പുറത്ത് മറ്റൊരു സ്റ്റെബിലൈസറിന്റെ ആവശ്യമില്ല. 160 വോൾട്ട് മുതൽ 270 വോൾട്ട് വരെ ഏത് റേഞ്ചിലും ഇവ തടസ്സമില്ലാതെ പ്രവർത്തിക്കും. സ്റ്റെബിലൈസറിന്റെ പണം ലാഭിക്കാം എന്നത് മാത്രമല്ല ഇത് ഘടിപ്പിക്കാനായി പ്രത്യേക സ്ഥലം നോക്കേണ്ട ആവശ്യവുമില്ല.
എയർകണ്ടീഷണറുകൾ വാങ്ങാൻ പൂജ്യം ശതമാനം പലിശയിൽ ആകർഷകമായ ഇഎംഐ സംവിധാനവും ബ്ലൂ സ്റ്റാർ ഒരുക്കിയിട്ടുണ്ട്. പ്രധാന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമായി ക്യാഷ് ബാക്ക് ഓഫറുകൾക്ക് കരാറുമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ബ്ലൂ സ്റ്റാർ എയർകണ്ടീഷണറുകൾക്കും ഒരു വർഷത്തെ കോംപ്രഹൻസീവ് വാരണ്ടിയും കംപ്രസറിന് പത്ത് വർഷത്തെ വാരണ്ടിയും ഉറപ്പ് നൽകുന്നു. ഉപഭോക്താക്കൾക്ക് കോംപ്രഹൻസീവ് വാരണ്ടി വേണമെങ്കിൽ അഞ്ച് വർഷത്തേക്ക് നീട്ടാവുന്നതുമാണ്.
English Summary; Blue Star residential Air Conditioner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.