ഇമ്മ്യൂണോ ബൂസ്റ്റ് ടെക്‌നോളജിയുമായി ബ്ലൂ സ്റ്റാർ പുതിയ വാട്ടർ പ്യൂരിഫയറുകൾ പുറത്തിറക്കി

Web Desk

കൊച്ചി

Posted on August 02, 2018, 4:10 pm

വീടുകളിലെ ഉപയോഗത്തിനായി ബ്ലൂ സ്റ്റാർ ലിമിറ്റഡ് നൂതന സാങ്കേതികവിദ്യയോടെ വാട്ടർ പ്യൂരിഫയറുകൾ പുറത്തിറക്കി. ആർഓ, യുവി, ആർഓ+യുവി, ആർഓ+യുവി+യുഎഫ് തുടങ്ങിയ വിവിധ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഇവ ഇമ്മ്യൂണോ ബൂസ്റ്റ് ടെക്‌നോളജി സംവിധാനമുള്ളതാണ്. രോഗങ്ങളെ പ്രതിരോധനക്കാനുള്ള മനുഷ്യ ശരീരത്തിന്‍റെ കഴിവിനെ ഉത്തേജിപ്പിക്കുന്ന ധാതുക്കളടങ്ങിയ ക്ഷാരഗുണമുള്ള ശുദ്ധമായ വെള്ളമായിരിക്കും ഇതിലൂടെ ലഭിക്കുക. ധാതുക്കളും ഹൈഡ്രജനും വെള്ളത്തിലടങ്ങിയ വിഷാംശങ്ങളെ ഇല്ലാതാക്കി ശരീരത്തിന്‍റെ പോഷണത്തെ നിലനിർത്തുകയാണ് ചെയ്യുന്നത്.

വിവിധ വർണ്ണങ്ങളിൽ 35 മോഡലുകളാണ് ബ്ലൂ സ്റ്റാർ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ചിലതിലാണ് ഇമ്മ്യൂണോ ബൂസ്റ്റ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. സ്‌റ്റെല്ലാ, പ്രിസ്മ, എഡ്ജ്, ഇംപീരിയ, ഇലീനർ, മജെസ്റ്റോ, ജെനിയ, അരിസ്‌റ്റോ, പ്രിസ്റ്റിന തുടങ്ങി ഒൻപത് സീരിസിൽ ഇറങ്ങിയ  ഉൽപ്പന്നങ്ങളിൽ ആർഓ സാങ്കേതികവിദ്യയിലുള്ളതിന്‍റെ വില 10,900 മുതൽ 44,900 രൂപ വരെയാണ്. യു.വി. റേഞ്ച് ആകട്ടെ 7900 മുതൽ 8900 രൂപ വരെയും. നേരത്തെ കമ്പനിയ്ക്ക് 13 മോഡലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ വിവിധ നിരക്കുകളിലായി നിരവധി മോഡലുകളായി കഴിഞ്ഞു. കൂടുതൽ മോഡലുകളിലും ആർഓ+യുവി സംവിധാനങ്ങൾ ഉള്ളതിനാൽ രണ്ട് ഘട്ടങ്ങളിലായുള്ള ശദ്ധീകരണമാണ് ഇതിൽ നടക്കുന്നത്. അതിനാൽ ഇതിലൂടെ എത്തുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമായിരിക്കും.

ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്നു എന്നു മാത്രമല്ല ടച് സെൻസർ, ഇലക്ട്രോണിക് ഡിസ്‌പെൻസിങ്, സ്പീച്ച് അസിസ്റ്റ്, രുചി വർധിപ്പക്കൽ, ഫിൽറ്റർ മാറ്റുതിനുള്ള സൂചന നൽകൽ, ചൈൽഡ് ലോക്ക്, ആവശ്യമായ ധാതുക്കളെ വെള്ളത്തിൽ കലർത്തൽ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഇവയ്ക്കുള്ളത്.