Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

മുംബൈ

July 20, 2021, 9:19 pm

നീലച്ചിത്ര നിര്‍മ്മാണം:രാജ് കുന്ദ്ര അറസ്റ്റില്‍

Janayugom Online

അശ്ലീല സിനിമകള്‍ നിർമ്മിച്ചതിന് വ്യവസായിയും ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിൽ. കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയാണ് കേസിലെ ഒന്നാം പ്രതിയെന്നും മതിയായ തെളിവുകൾ ലഭിച്ചതായും മുംബൈ പൊലീസ് കമ്മിഷണർ അറിയിച്ചു. കുന്ദ്രയുടെ സഹായിയായ റയാൻ തോർപ്പിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന ഒരു സംഘത്തെ പിടികൂടിയത്. തന്നെ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിര്‍ബന്ധിക്കുന്നവെന്ന് ഒരു യുവതി പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
യുവതികൾക്ക് ചലച്ചിത്രമേഖലയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നല്‍കിയാണ് അശ്ലീല വീഡിയോകൾ നിർമ്മിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീഡിയോകൾ അശ്ലീല സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും അപ്‌ലോഡുചെയ്യുന്നു. ഇത്തരം വീഡിയോകൾ കമ്പനികൾക്ക് ലക്ഷക്കണക്കിന് രൂപ വരുമാനം നേടിക്കൊടുക്കുന്നതായും പൊലീസ് പറഞ്ഞു.
അറസ്റ്റിലായതിന് പിന്നാലെ രാജ് കുന്ദ്രയ്ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തന്റെ ഫോട്ടോകളും വീഡിയോകളും രാജ് കുന്ദ്ര ദുരുപയോഗം ചെയ്തതായി മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ ആരോപിച്ചു.

കഴിഞ്ഞവര്‍ഷം രാജ് കുന്ദ്ര, സഹായി സൗരവ് കുശ്വാഹ എന്നിവര്‍ക്കെതിരെ പൂനം പാണ്ഡെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പണമിടപാടിലെ ക്രമക്കേടുകൾ മൂലം രാജ് കുന്ദ്രയുടെ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതായും പൂനം പറഞ്ഞിരുന്നു. ബോളിവുഡ് നടിയായ സാഗരിക ഷോന സുമനും സമാനമായ ആരോപണവുമായി രംഗത്തെത്തി.
അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമസ്ഥാവകാശവും ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര വിവാദത്തിൽ അകപ്പെട്ടിരുന്നു.

Eng­lish sum­ma­ry; Blue­print pro­duc­tion: Raj Kun­dra arrested

you may also like this video;