Web Desk

മുംബൈ

June 09, 2020, 8:00 pm

കോവിഡ്: ബിഎംസി ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ അന്തരിച്ചു

Janayugom Online

ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ (ബിഎംസി) ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു. ശിരീഷ് ദീക്ഷിത്ത്(57) ആണ് മരിച്ചത്. ബിഎംസിയുടെ ജല വിഭാഗ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ഇന്ന് രാവിലെ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 88,528 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിനകത്ത് മൂന്ന് മാസത്തിനിടയില്‍ രോഗം പടര്‍ന്നത് 3,169 പേരിലാണ്. മുംബൈയില്‍ മാത്രം രോഗബാധിതര്‍ 1,702 കടന്നിരുന്നു. 41,000 പേരാണ് രോഗമുക്തി നേടിയത്. ദിവസവും 2000തിനും മുകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസവും 70 നും 100നും ഇടയിലാണ് മരണനിരക്ക്. മെയ് 24ന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപന കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 3,041 പേര്‍ക്ക് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. മഹാരാഷ്ട്രയില്‍ രോഗ മുക്തിയുടെ നിരക്ക് 46.28 ശതമാനമായി ഉയര്‍ന്നത് വളരെ പ്രതീക്ഷ നല്‍കുന്നു.

ENGLISH SUMMARY:BMC Deputy Munic­i­pal Com­mis­sion­er Shirish Dix­it Dies of Coronavirus
You may also like this video