September 29, 2022 Thursday

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ ശക്തമായി വിമര്‍ശിച്ച് ബിഎംഎസ്

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2020 9:20 pm

സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങളെ ശക്തമായി വിമര്‍ശിച്ച് ആര്‍എസ്എസ് അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്തെത്തി. രാജ്യത്തിനിത് ദുഃഖകരമായ ദിവസമാണ്. എട്ട് മേഖലകളിലെ സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ ആശയദാരിദ്ര്യം വെളിപ്പെടുത്തുന്നുവെന്നും ബിഎംഎസ് കുറ്റപ്പെടുത്തി. സ്വകാര്യവത്കരണം രാജ്യതാല്പര്യത്തിന് വിരുദ്ധമാണ്.തൊഴില്‍ നഷ്ടപ്പെടുന്നതിനും തൊഴില്‍ സമത്വം ഇല്ലാതാകുന്നതിനും സ്വകാര്യവത്കരണം ഇടയാക്കും.

തൊഴിലാളി യൂണിയനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബഹിരാകാശ ഗവേഷണ മേഖലയിലെ സ്വകാര്യവത്കരണം ദേശസുരക്ഷയെപ്പോലും ബാധിക്കുമെന്നും ബിഎംഎസ് കുറ്റപ്പെടുത്തിയതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പരാജയപ്പെട്ട ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടാന്‍ പോകുന്നില്ല. കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ ഉപകരണങ്ങളുടെ ഉല്പാദനം, വിമാനത്താവളങ്ങള്‍, വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോര്‍ജം എന്നീ മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാക്കാതെ മറ്റുമാര്‍ഗമില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ആശയ ദാരിദ്ര്യത്തിന്റെ തെളിവാണെന്നും ബിഎംഎസ് കുറ്റപ്പെടുത്തി.

Eng­lish sum­ma­ry; BMS has strong­ly crit­i­cized the finance min­is­ter’s pronouncements

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.